Saturday, May 30, 2009

ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചാ ഇതല്ല ഇതിലും വലുത്‌ നേടാം!

ലിഫ്റ്റ്ടെക്നോളജി പഠിച്ചാ ഇതല്ല ഇതിലും വലുത്നേടാം!
ദുബായ്,
12/05/2009


പ്രിയപ്പെട്ട അപ്പാ,

എനിക്കിവിടെ അത്ര വല്യ സുഖമൊന്നുമല്ല . വന്ന അന്ന് മുതല്പണിക്കു നിന്നതാ. ഒരു ഒഴിവും കിട്ടണില്ല. കുപ്പീന്ന് വന്ന ഭൂതം പോലെ പണി തന്നെ പണി. ഇപ്പൊ ദുബായീലാണെങ്കില്ഒടുക്കത്തെ ചൂടും.. ഇന്സ്റ്റിട്യൂട്ട് കാര് പരസ്യം ചെയ്യണ പോലെയൊന്നുമല്ല കാര്യങ്ങള്‍. അവര്പറഞ്ഞ ശമ്പളം മൂന്നു മാസം കൂടുമ്പോള്കിട്ടുന്ന തുകയാണ്. അല്ലാതെ മാസാമാസം കിട്ടുന്നതല്ല. ശമ്പളത്തിന് ഒരു നാല് കൊല്ലം നിന്നാല്കടങ്ങള്തീര്ന്നെങ്കിലായി. വീടിന്റെ ആധാരം എന്ന് പണയത്തില്നിന്നും എടുക്കാന്പറ്റുമോ എന്തോ. ഇവിടെ ഭക്ഷണത്തിന്റെ കാര്യാ കഷ്ടം! മൂന്നു നേരവും ഒരു മാതിരി റവറിന്റെ ഏതോ ഷീറ്റാണ് തിന്നാന്കിട്ടുന്നത്. അതിനെന്തോ "കുബ്ബൂസ്" എന്നാണത്രേ പറയുന്നത്.ഇത് കണ്ടാ വീട്ടിലെ പശു പോലും സഹിക്കില്ല അപ്പാ.


പിന്നെ പണിയുടെ കാര്യം പറയാണ്ടിരിക്യാ നല്ലത്. റൂമില്പത്തിരുപതു പേരുണ്ട്. കണ്ണൂര്എക്സ്പ്രസിന്റെ ബെര്ത്ത് പോലെ മൂന്നു നിലയുള്ള കട്ടിലിലാണ് കിടത്തം. റൂമിലുള്ള ഇരുപതില്പത്തു പേരും എന്നെപ്പോലെ ലിഫ്റ്റ്ടെക്നോളജി പഠിച്ചതാ. ബാക്കി പത്തു പേര്ഏതോ സേഫ്റ്റി ടെക്നോളജി പഠിച്ചവരും. എല്ലാവര്ക്കും ഒരേ കമ്പനിയില്തന്നെയാണ് പണി. ഞങ്ങള്ലിഫ്റ്റ്ടെക്നോളജി പഠിച്ചവര്ക്ക് കമ്പനിയുടെ ഉള്ളിലാണ് പണിയെങ്കില് സേഫ്റ്റി ടെക്നോളജിക്കാര്ക്ക് പുറത്തെ വെയിലത്താണ് പണി. ഇവിടെ ഇപ്പൊ ഒരു ഒന്നൊന്നര വെയിലും ചൂടുമാണ്. നരകത്തിലെ കോഴി തീയില്കിടന്ന് തിരിയുന്ന പോലെ ഒരു അവസ്ഥയാണ് എന്റെ അപ്പാ.


ഞങ്ങളുടെ മാനേജര്തടിച്ചു കൊഴുത്ത ഒരു പാകിസ്ഥാനിയാണ്. നല്ല ചന്ദനത്തിന്റെ സുഗന്ദവും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ ഒരു പ്രകൃതിയുടെ ദുരന്തം. മനുഷ്യന്റെ ആട്ടും തുപ്പും സഹിക്കുകേലാ അപ്പാ. അത് കൊണ്ട് തല്ക്കാലം നമ്മുടെ വീടിന്റെ കടമെന്കിലും തീരുന്നതുവരെ ഞാനിവിടെ പിടിച്ചു നില്ക്കാം. പിന്നെ നാട്ടില്നിന്നും വരുമ്പോള്വാങ്ങിയ സ്യൂട്ടും ടൈകളും കല്യാണം കഴിക്കാന്പോകുന്ന അടുത്ത റൂമിലെ ഒരു സുഹൃത്തിന് കൊടുത്തു. അത് തല്ക്കാലമൊന്നും എനിക്ക് ഉപയോഗിക്കാന്പറ്റില്ല എന്നാണു മനസ്സിലായത്‌. ജോര്ജ്ജേട്ടന്റെ മകന്ലൂയി എന്റെ കമ്പനിയില്തന്നെയാണ് പണിയെടുക്കുന്നത്. അവന്സേഫ്റ്റി ടെക്നോളജി ആയതു കൊണ്ട് ഇവിടെ വരുന്ന വാഹനങ്ങളുടെ കണക്കെടുപ്പും അതിലെ ടയറില്കാറ്റുണ്ടോ, സേഫ്റ്റി ബെല്റ്റ് ഉണ്ടോ?, ലയിറ്റുകളൊക്കെ കത്തുന്നുണ്ടോ ഇത്യാദി കാര്യങ്ങള്നോക്കലാണ് സേഫ്റ്റി ഓഫീസറായ അവന്റെ പണി. അവന്വന്നത് പണിക്കല്ല എന്നും, ഇങ്ങനെ വെയിലുകൊണ്ട് ചെയ്യാവുന്ന ടെക്നൊളജിയല്ല അവന്പഠിച്ചതെന്നും പറഞ്ഞതിന് അവനെ രണ്ടു ദിവസം പാകിസ്ഥാനി വണ്ടികളുടെ ടയറിന്റെ പഞ്ചര്ഒട്ടിക്കാന്നിര്ത്തി. കമ്പനിയിലെ സേഫ്റ്റി ഓഫീസറുടെ പണി ഇതാണത്രേ. അത് കമ്പനി ഉള്ളിടത്തോളം കാലം പണിയും ഉണ്ടാകും എന്നാ കമ്പനിക്കാര് പറയുന്നത്.ഇത് തന്നെയാണത്രേ അവന്പഠിച്ച ഇന്സ്റ്റിട്യൂട്ട് കാരും പരസ്യം ചെയ്തതെന്നും അവന്പറഞ്ഞത്. പരസ്യത്തില്വിശ്വസിച്ച അവന്റെ കാശും ഭാവിയും പോയി. രക്ഷപ്പെട്ടത് ഇന്സ്റ്റിട്യൂട്ടുകാരാ. പാവം ലൂയി അവനു ഒരു സേഫ്ടിയും ഇല്ലാണ്ടായി.


എന്തായാലും അപ്പന്എന്നെ എക്സ്റേ വെല്ഡിംഗ് പഠിക്കാന്വിടാഞ്ഞത് ഭാഗ്യമായി . എക്സ്റേ വെല്ഡിംഗ് പഠിച്ച സുരേഷും റോയിയും ഒരു കണ്സ്ട്രക്ഷന്കമ്പനിയില്വാര്പ്പിന് കെട്ടുകമ്പി "എക്സ്‌" ആകൃതിയില്കെട്ടിക്കൊണ്ടിരിക്കുവാ. കമ്പനിയില്‍ "എക്സ്റേ വെല്ഡിംഗ്" കൊണ്ട് ഇതാത്രേ ഉദ്ദേശിച്ചത്. വല്ല ഹോട്ടല്മാനെജുമേന്റും പഠിച്ചാ മതിയായിരുന്നു എന്ന് ഇപ്പൊ തോന്നുകയാ. അതാകുമ്പോള്വല്ല പാത്രവും കഴുകാന്നിന്നാലും സമയത്തിനു ഭക്ഷണം കിട്ടിയേനെ! ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. പഠിച്ചത് 'ലിഫ്റ്റ്ടെക്നോളജി' ആയതു കൊണ്ട് കമ്പനിയിലേക്ക് വരുന്ന വണ്ടികളില്സാധനങ്ങള്ലിഫ്റ്റ്ചെയ്തു കയറ്റിവെക്കുകയും ലിഫ്റ്റ്ചെയ്തു ഇറക്കുകയുമാണ് അപ്പാ എന്റെ പണി. കമ്പനിയില്ഇതാണപ്പാ "ലിഫ്റ്റ്ടെക്നോളജി"! എന്തായാലും ലിഫ്റ്റ്ടെക്നോളജി പഠിച്ചാല്എല്ലാം നടക്കും എന്ന് എനിക്ക് മനസ്സിലായി എന്റെ അപ്പാ!

കത്ത് കിട്ടിയാല്മറുപടിയൊന്നും അയക്കണ്ട. ഏത് സമയവും പണിയും പോകുമെന്നാ കേള്ക്കുന്നത്. നാട്ടില്ഒരു യൂണിയന്പണി കിട്ടാനുണ്ടോ എന്ന് അപ്പന്അന്വേഷിക്കുമല്ലോ. "ലിഫ്റ്റ്ടെക്നോളജി" പഠിച്ചത് കാരണം യൂണിയന്പണി ചെയ്താണെങ്കിലും ഞാന്രക്ഷപ്പെടും അപ്പാ.

സസ്നേഹം,
അപ്പന്റെ അന്തപ്പന്‍.

3 comments:

  1. ഇതും അടിച്ചുമാറ്റി അല്ലേ?

    ReplyDelete
  2. ഇക്കരെ നിൽക്കുമ്പൊ അക്കരെ പച്ച

    ReplyDelete
  3. taken more than 200 crores of loan with out any security from the federal bank limited, showing some lease properties in nelliambathy. this is the critiria to become a millionair in kerala.'about p a jacob, poabs group".

    ReplyDelete